ഹൈദരാബാദ്: .ഒരു കുടുംബത്തിലെ 14 പേർക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഹൈദരാബാദിൽ ധൂൾ പേട്ടിലാണ് സംഭവം. 14 പേരടങ്ങുന്ന കുടുംബം രണ്ടു നില കെട്ടിടത്തിലാണ് താമസിക്കുന്നത്. മെയ് പതിനാറാം തീയതിയാണ് കുടുംബത്തിലെ ഒരാളെ രോഗബാധ സംശയിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജയ് ഗുഡ മാർക്കറ്റിൽ രോഗബാധ കണ്ടതിനെ തുടർന്ന് അവിടെവുമായി ബന്ധപ്പെടുന്ന ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കിയതിനൊപ്പം ആയിരുന്നു ഈ പരിശോധന. പരിശോധനയിൽ ഇയാൾ പോസിറ്റീവാണ് എന്നു തെളിഞ്ഞു. അതോടെ 16 അംഗങ്ങളെയും ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും സാമ്പിളുകൾ പോസിറ്റീവ് ആണെന്ന് ഫലം വന്നു. ജയ് ഗുഡ ഗാന്ധി ആശുപത്രിയിലാണ് ആണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പക്ഷേ അധികാരികളെ കുഴക്കുന്ന പ്രശ്നം മറ്റൊന്നാണ്. മെയ് 10-ാം തീയതി ഇവരുടെ വീട്ടിൽ വച്ച് വലിയൊരു ചടങ്ങ് നടന്നിരുന്നു. പല സ്ഥലങ്ങളിൽ നിന്നുള്ള ബന്ധുക്കൾ അതിൽ സംബന്ധിച്ചു. നാട്ടുകാരും ഉണ്ടായിരുന്നു. ഇവരിൽ ആർക്കൊക്കെ രോഗം പകർന്നിട്ടുണ്ട് എന്നും അവരുടെ സമ്പർക്കം എത്രത്തോളം വരുമെന്നും കണ്ടെത്താനുള്ള തത്രപ്പാടിലാണ് ആരോഗ്യപ്രവർത്തകർ.
Uncategorized