കാസർകോട്: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന 2022 ലെ ഓള് ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കും പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ‘https://www.aissee.nta.nic.in‘ എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ ഫീസടക്കാനുള്ള അവസാന തീയതി നവംബര്‍ അഞ്ച് രാത്രി 11.50 വരെയാണ്. നവംബര്‍ ഏഴ് മുതല്‍ 21 വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ടായിരിക്കും. 2022 ജനുവരി ഒമ്പതിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ തീയതിയില്‍ മാറ്റമില്ല.
കാസർകോട്: സൈനിക സ്കൂള്‍ പ്രവേശന പരീക്ഷ: അപേക്ഷാ തീയതി നീട്ടി
