മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത സൽമാൻ ഖാൻ നായകനാകുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രമാണ് അന്തിം ദി ഫൈനൽ ട്രൂത്ത്. നവംബർ 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പഞ്ചാബി പോലീസ് ഓഫീസറുടെ വേഷത്തിൽ അഭിനയിക്കുന്ന സൽമാൻഖാന്റെ പ്രതിനായകനായി എത്തുന്നത് സഹോദരി ഭർത്താവ് ആയുഷ് ശർമയാണ്. ആയുഷ് ശർമ്മ ചെയ്യുന്ന കഥാപാത്രം ഒരു ഗ്യാംങ്സ്റ്റർ ആണ് .ഭൂമാഫിയും ഗുണ്ടാ സംഘങ്ങളെയും തന്റെ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും തുരത്താനാണ് സൽമാൻ ഈ സിനിമയിലൂടെ ശ്രമിക്കുന്നത്.
സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രഗ്യജയ്സ്വാൾ, ജിഷു സെൻഗുപ്ത, നികിതിൻ ധീർ എന്നിവർക്കൊപ്പം അതിഥിതാരമായി വരുൺ ധവാൻ എത്തുന്നു.