ആര്യയുടെ നായികയായി ഐശ്വര്യ ലക്ഷ്മി

ശക്തി രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി ഐശ്വര്യ ലക്ഷ്മി മലയാളത്തിനു പുറമേ തമിഴിലും സജീവമാകാനൊരുങ്ങുകയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത ആര്യ നായകനാകുന്ന ചിത്രത്തിലാണ് ഐശ്വര്യലക്ഷ്മി നായികയായി എത്തുന്നത്.

ഈ തമിഴ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന് അടക്കമുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നടി സിമ്രാനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

ശക്തി രാജയും ആര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. നേരത്തെ ടെഡിയെന്ന സയൻ ഫിക്ഷൻ ചിത്രത്തിലൂടെയാണ് ഇവർ ഒന്നിച്ചിരുന്നത്.

ശക്തി രാജ ആര്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ഇവരുടെ ആദ്യ ചിത്രമായ ടെഡിയെ പോലെ തന്നെ സയൻസ് ഫിക്ഷൻ ആയിരിക്കും ഈ ചിത്രവും. മലേഷ്യ ചെന്നൈ എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ. ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ഡി ഇമ്മൻ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →