ലണ്ടന്‍: ഓണ്‍ലൈനില്‍ സ്വന്തം ബ്രാന്‍ഡിന് അനധികൃത പ്രാധാന്യം നല്കുന്ന ആമസോണിന്റെ സാങ്കേതികത്തട്ടിപ്പിനെതിരേ യൂണിയന് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ (യു.എന്‍.ഐ.) രംഗത്തെത്തി.ഉപയോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ക്കായി ഓണ്‍ലൈനില്‍ തെരയുമ്പോള്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാമുഖ്യം കിട്ടുംവിധം സാങ്കേതികത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂണിയന് യൂറോപ്യന്‍ യൂണിയന് കത്തയച്ചു.ഇന്ത്യന്‍ ഉപവിഭാഗമായ ആമസോണ്‍ ബേസികിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അനര്‍ഹമായ മുന്‍ഗണന ലഭിക്കുംവിധം തട്ടിപ്പ് നടന്നതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയു രാജ്യങ്ങളുടെ പരിധിയിലെ ആമസോണ്‍ തട്ടിപ്പ് അന്വേഷിക്കണമെന്നാണ് ആഗോള ട്രേഡ് യൂണിയന് കൂട്ടായ്മയായ യു.എന്‍.ഐ. കത്തില്‍ ആവശ്യപ്പെട്ടത്.നൂറ്റമ്പതിലേറെ രാജ്യങ്ങളിലെ ട്രേഡ് യൂണിയന് സംഘടനകളുടെ കൂട്ടായ്മയാണ് യു.എന്‍.ഐ. സമാന ആരോപണത്തില്‍ ഇയു ആമസോണിന് 88.6 കോടി ഡോളറും ഫ്രാന്‍സ് 3.5 കോടി യൂറോയും പിഴയിട്ടിരുന്നു.