ഇടുക്കി: വിദ്യാര്‍ത്ഥികള്‍ക്കു പ്രതിരോധശേഷിക്കുള്ള ഹോമിയോ മരുന്ന് വിതരണം നടത്തും

ഇടുക്കി: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കളുടെ അനുമതിയോടെ ഇടുക്കി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ശേഷിക്കായുള്ള ഹോമിയോപ്പതി മരുന്ന് വിതരണം നടത്തും. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോമിയോപ്പതി ഡിസ്പെന്‍സറികളിലൂടെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കിയോസ്‌കുകളിലൂടെയും ഒക്ടോബര്‍ 25,26,27 തീയതികളില്‍ മരുന്ന് വിതരണം ചെയ്യും. ‘കരുതലോടെ മുന്നോട്ട്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി വഴി എല്ലാ സ്‌കുളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മരുന്നു ലഭിക്കും. ഈ പോര്‍ട്ടല്‍ ഒക്ടോബര്‍ 22 ന് തുറക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →