സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുതെന്ന് ഐഎംഎ

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശം. കുറഞ്ഞത് ഒരു മാസമെങ്കിലും നീട്ടിവയ്ക്കണം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ കൂട്ടംകൂടാനുള്ള സാഹചര്യമുണ്ട്. പ്രകടമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗബാധ ഉണ്ടാവാനും കുട്ടികള്‍ വൈറസ് വാഹകരാവാനുമുള്ള സാധ്യത ഏറെയാണ്. കുട്ടികളില്‍നിന്ന് വീടുകളിലേക്ക് എളുപ്പം രോഗമെത്താം. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങയവരുള്ള വീടുകളാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. റിവേഴ്‌സ് ക്വാറന്റൈനും പാളും. സമൂഹവ്യാപന സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് ഐഎംഎ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാലയങ്ങളില്‍ രോഗവ്യാപനമുണ്ടായാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാവും. സംസ്ഥാനത്ത് പരിശോധന കിറ്റുകളുടെ അപര്യാപ്ത ഇപ്പോള്‍തന്നെ ഉള്ളതിനാല്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തല്‍ പ്രയാസകരമാവും. അധ്യയനവര്‍ഷം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ഐഎംഎ വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →