അറബിക്കടലിൽ കാണാതായ ബോയ് മഹാരാഷ്ട്ര തീരത്ത് കണ്ടെത്തി

കാസർകോഡ്: അറബിക്കടലിൽ കാണാതായ ഭൗമശാസ്ത്ര വകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ബോയ് മഹാരാഷ്ട്ര തീരത്തുനിന്ന് കണ്ടെത്തി. 2021 ജൂലൈ മുതലാണ് ബോയ്‍യുമായുള്ള ബന്ധം നഷ്ടമായത്. മത്സ്യത്തൊഴിലാളികളാണ് ബോയ് കണ്ടെത്തിയത്. . ബോയ്‍യുടെ സോളർ പാനലുകൾ ഇളക്കി മാറ്റിയ നിലയിലാണ്. കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് ആണ് വേവ് റൈഡർ ബോയ് സ്ഥാപിച്ചിരുന്നത്.

ചെന്നൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞർ ബോയ് ഏറ്റെടുത്തു. സുനാമി, കൊടുങ്കാറ്റ്, കടലിലെ കാലാവസ്ഥാ മാറ്റം എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണിത്. ചില മത്സ്യ തൊഴിലാളികൾ ഈ ബോയ്ക്ക് മുകളിൽ കയറി നില്ക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.

സമുദ്രത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ തിരിച്ചറിയുന്നതിനും സുനാമി, കൊടുങ്കാറ്റ്, കടൽക്ഷോഭം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമായി കടൽപ്പരപ്പിൽ സ്ഥാപിക്കുന്ന ഉപകരണമാണ് വേവ് റൈഡർ ബോയ് കാലാവസ്ഥാ വ്യതിയാനങ്ങൾ, കാറ്റിന്റെ ഗതി, വേഗം തുടങ്ങിയവ കണ്ടെത്തുന്നതിനായി സെൻസറുകളും, ഇതിനാവശ്യമായ ഊർജ്ജത്തിനായി സോളാർ പാനലുകളും അടങ്ങിയതാണ് ഡേറ്റാ ബോയ് എന്ന് വിളിക്കപ്പെടുന്ന വേവ് റൈഡർ ബോയ്.

ഇതിൽ ശേഖരിക്കുന്ന വിവരങ്ങൾ ഇലക്ട്രോണിക് സിഗ്നലുകളായി കേന്ദ്ര ഭൗമശാസ്ത്ര നിരീക്ഷണകേന്ദ്രത്തിന്റെ കൺട്രോൾ റൂമിൽ എത്തിക്കും. കടൽപ്പരപ്പിന് മുകളിൽ ഒഴുകിനടക്കുന്ന രീതിയിലാണ് ഇവ കാണപ്പെടുക. നഷ്ടപ്പെടാതിരിക്കുന്നതിനായി ചങ്ങലയോ നൈലോൺ കയറുകളോ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുമായി ബന്ധിപ്പിക്കാറുണ്ട്. കോടികൾ വിലയുണ്ട് ഈ ഉപകരണത്തിന്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →