പിടികിട്ടാപ്പുളളി വിദേശത്തേക്ക്‌ കടക്കാനുളള ശ്രമത്തിനിടയില്‍ പിടിയിലായി

നെടുമ്പാശേരി : പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ച്‌ ലുക്കൗട്ട്‌നോട്ടീസ്‌ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന്‌ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നിനിടയില്‍ യുവാവ്‌ പിടിയിലായി .കൊല്ലം ശാസ്‌താംകോട്ട സ്വദേശി സുധീര്‍ കമാല്‍(31) ആണ്‌ പിടിയിലായത്‌. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്‌ എമിഗ്രേഷന്‍ വിഭാഗമാണ്‌ ഇയാളെ അറസറ്റ്‌ ചെയ്‌തത്‌.

2021 ഒക്ടോബര്‍ 15 വെളളിയാഴ്‌ച പുലര്‍ച്ചെ ദുബായിലേക്കുളള വിമാനത്തില്‍ പോകാനാണ്‌ ഇയാള്‍ എത്തിയത്‌. എന്നാല്‍ എമിഗ്രേഷന്‍ പരിശോധനയില്‍ കുടുങ്ങുകയായിരുുന്നു. ശാസ്‌താംകോട്ട്‌ പോലീസ്‌ സ്‌റ്റേഷനില്‍ വധശ്രമക്കേസില്‍ പിടിയിലായ ഇയാള്‍ പോലീസിനെ കബളിപ്പിച്ച്‌ മുങ്ങി നടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →