തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും മൊബൈല്‍ ഫോണും പിടികൂടി. 2021 ഒക്ടോബര്‍ 13 ബുധനാഴ്ച രാവിലെനടത്തിയ പരിശോധനയില്‍ പൈപ്പിന് താഴെ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവും മൊബൈല്‍ഫോണും കണ്ടെത്തിയത്.കെവിന് ദുരഭിമാന കൊലക്കേസ് പ്രതി ടിറ്റോ ജെറോമിനെ പാര്‍പ്പിച്ച ഇ-2 ബ്ലോക്കില്‍ നിന്നാണ് ഇവ കണ്ടെത്തത്. ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാല്‍ ടിറ്റോ ജെറോമിനെ ചൊവ്വാഴ്ച ഡി ബ്ലോക്കിലെ ഐസൊലേഷന്‍ സെല്ലിലേക്ക് മാറ്റിയിരുന്നു.
സെല്ലിന് സമീപം മറ്റൊരു അന്തേവാസി പ്ലാസ്റ്റിക്ക് ബക്കറ്റുമായി നില്ക്കുന്നതില് സംശയം തോന്നിയ ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മുമ്പ് കിടന്നിരുന്ന സെല്ലില്‍ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന കുറിപ്പ് കട്ടിയത്.
ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ടിറ്റോ ജെറോമിനെ അതി സുരക്ഷാ ജയിലിലേക്ക് മാറ്റി

