കൊച്ചി : പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോണ്സണ് മാവുങ്കലിന്റെ അടുപ്പക്കാരായവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. പത്തുകോടി തട്ടിയെന്ന് ആറുപേര്‍ ചേര്‍ന്ന് നല്കിയ പരാതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നാണ് അന്വെഷണ സംഘം മൊഴിയെടുക്കുന്നത്. നേരത്തെ മോന്സണിന്രെ ഫോണ്‍ കോളുകളും വീട്ടില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ച് ഇയാളുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നവരെയാണ് ചോദ്യം ചെയ്യുന്നത്
നാലുകോടിയുടെ തട്ടിപ്പ് നടത്തിയതിന്റെ തെളിവുകളാണ് ഇതുവരെ ലഭിച്ചിട്ടുളളത്. കൂടുതല്‍ തെളിവുശേഖരണത്തിനുശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പത്തുകോടി തട്ടിയതിനും പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പുനടത്തിയതിനും വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയാല്‍ മാത്രമേ കേസ് കോടതിയില്‍ നിലനില്ക്കുകയുളളു. ഇതിനുളള ശ്രമത്തിലാണ് അന്വേഷണ സംഘം.
പരാതിയില്‍ പറയുന്ന പോലീസ് ഉദ്യോഗസ്ഥരുള്പ്പെടയുളളവരില് നിന്ന് വരും ദിവസങ്ങളില്‍ മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ശില്പി സുരേഷ്, പുരാവസ്തു കൈമാറിയ സന്തോഷ് എന്നിവര്‍ നല്കിയ പരാതികളില്‍ പ്രഥമ ദൃഷ്ട്യാ തെളിവുളളതിനാലും ഇത് ചോദ്യം ചെയ്യലില്‍ മോന്സണ് സമ്മതിച്ചതിനാലും തെളിവെടുപ്പ് ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പത്തുകോടി തട്ടിയതടക്കം ഏഴുകേസുകളാണ് മോണ്സണിനെതിരെുളളത്.

