തിരുവനന്തപുരം: സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര- സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങൾക്കുള്ള നോമിനേഷൻസ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 15 വരെ സമർപ്പിക്കാവുന്നതാണ്. പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രിയുടെ സ്വർണ പതക്കവും ലഭിക്കും. കൂടാതെ ഗവേഷണ പ്രോജക്ട് ചെയ്യുവാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശ സന്ദർശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കുന്നതാണ്. അപേക്ഷകൾ നവംബർ 15ന് മുമ്പായി Director, Kerala State Council for Science, Technology and Environment, Sasthra Bhavan, Pattom, Thiruvananthapuram-695004 എന്ന വിലാസത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.kscste.kerala.gov.in.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →