പത്തനംതിട്ട: ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ വിജിലന്റ് ഗ്രൂപ്പ് വാരാചരണത്തിന്റെ ഭാഗമായി ഏക്താ 2021 സിഡിഎസ് തല ഉദ്ഘാടനം നടത്തി.  ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  പ്രസിഡന്റ ജോണ്‍സന്‍ വിളവിനാല്‍  ഉദ്ഘാടനം നിര്‍വഹിച്ചു.  ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസിന്റെ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് മെമ്പര്‍ വി.ജി ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാര്‍, കെ.സി അജയന്‍, റിജു കോശി, അന്നമ്മ, മിനി വര്‍ഗീസ്, സിഡിഎസ് അംഗങ്ങള്‍, 14  വാര്‍ഡിലേയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ്.മാലിനി, കമ്മ്യൂണിറ്റി കൗണ്‍സിലറായ രാധിക ഉത്തമന്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി ഉദ്യോഗസ്ഥരായ അഡ്വ.കെ.അശ്വതി, പി.എന്‍ ഓമന, വുമണ്‍ സിവില്‍  എക്‌സൈസ് ഓഫീസര്‍മാരായ എ.എസ് ഗീതാലക്ഷ്മി, കെ.എം കവിത എന്നിവര്‍ ക്ലാസ് നയിച്ചു.   

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →