റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റോഡുപരോധിച്ചു

October 7, 2021 - 8:24 am

ഇടുക്കി ; പതിനൊന്ന്‌ വര്‍ഷം മുമ്പ്‌ രൂപീകരിച്ച ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ റോഡ്‌ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ റോഡുപരോധം. മൂന്നാര്‍- ഉടുമല്‍പെട്ട്‌ അന്തര്‍ സംസ്ഥാന പാതയാണ്‌ ഉപരോധിച്ചത്‌. ഇടമലക്കുടി പഞ്ചായത്ത്‌ പ്രസിഡന്റ് ഈശ്വരി രാജന്റെ നേതൃത്വത്തിലായിരുന്നു പാത ഉപരോധം. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉപരോധ സമരം ഉദ്‌ഘാടനം ചെയ്‌തു.

റോഡ്‌ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതെ വന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തീകരിക്കാന്‍ വകുപ്പുകള്‍ക്ക്‌ നാളിതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഇടമലക്കുടിയില്‍ അനുവദിച്ച വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ ഇപ്പോഴും ദേവികുളത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇടമലകുടി നിവാസികള്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ ചുമന്നുവേണം മൂന്നാറിലെ ആശുപത്രിയിലെത്തിക്കാന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ്‌ റോഡുപരോധം നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *