ആലപ്പുഴ: മാവേലിക്കര- തഴക്കര കന്നിമേൽ കുടിവെള്ള പദ്ധതി നിർമാണം ഉടൻ- എം.എസ്. അരുൺകുമാർ എം.എൽ.എ.

ആലപ്പുഴ: തഴക്കര ഗ്രാമപഞ്ചായത്തിലെ കന്നിമേൽ കുടിവെള്ള പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ. പറഞ്ഞു. തഴക്കര ഗ്രാമപഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി കേരള വാട്ടർ അതോറിറ്റിക്ക് നൽകിയ 1.40 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

അച്ഛൻകോവിലാറിന്റെ തീരത്തു  പുലക്കടവ് പാലത്തിന്റെ താഴെയായി നാലു മീറ്റർ വ്യാസത്തിൽ കിണർ കുഴിച്ച് കന്നിമേൽ കോളനിക്ക് സമീപം നിർമിക്കുന്ന 50000 ലിറ്റർ സംഭരണ ശേഷിയുള്ള ഓവർ ഹെഡ് ടാങ്കിൽ എത്തിച്ച് ജലവിതരണം നടത്തുന്നതാണ് പദ്ധതി. ഓവർ ഹെഡ് ടാങ്കിൽ എത്തിക്കുന്നതിനു മുൻപ് പ്രഷർ ഫിൽറ്റർ യൂണിറ്റ് വഴി ജലം ശുദ്ധീകരിക്കും. പ്രഷർ ഫിൽട്ടർ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് നലകും.

എം.എൽ.എ. വിളിച്ചു ചേർത്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ സതീഷ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ സി.വി. സുനിൽ കുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് അനിരുദ്ധൻ, അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.യു. മിനി, അസിസ്‌റ്റന്റ് എൻജിനീയർ ജോളിക്കുട്ടി എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →