പുരാവസ്‌തുക്കള്‍ എന്ന വ്യാജേന മോൺസോൺ മാവുങ്കല്‍ പ്രദര്‍ശിപ്പിച്ചിരുന്ന വസ്‌തുക്കള്‍ ആലപ്പുഴയിലും എറണാകുളത്തും നിര്‍മിച്ചത്‌

കൊച്ചി: പുരാവസ്‌തു വ്യാപാരി മോൺസോൺ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന്‌ നല്‍കിയ മൊഴികള്‍ പുറത്ത്‌. പുരാവസ്‌തുക്കള്‍ എന്ന വ്യാജേന ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നവയില്‍ പല സാധനങ്ങളും ആലപ്പുഴയിലും എറണാകുളത്തും നിര്‍മിച്ചവയാണെന്നാണ്‌ വിവരം. ക്രൈംബ്രാഞ്ച്‌ വൃത്തങ്ങളെ ഉദ്ധിച്ച്‌ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യകതമാക്കിയിരിക്കുന്നത്‌. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ ,എറണാകുളം മട്ടാഞ്ചേരി തടങ്ങിയ സ്ഥലങ്ങളില്‍ വിവിധ വ്യക്തികളെക്കൊണ്ട്‌ നിര്‍മ്മിപ്പിച്ച സാധനങ്ങളാണ്‌ പുരാവസ്‌തുക്കള്‍ എന്ന വ്യാജേന ഇയാള്‍ കലൂരിലെ വീട്ടില്‍ വെച്ചിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇയാള്‍ക്ക്‌ പുരാവസ്‌തുക്കള്‍ നിര്‍മിച്ചു നല്‍കിയവരില്‍ പലരും ഒളിവിലാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. മോണ്‍സണ്‍മാവുങ്കല്‍ പണം തട്ടിയെന്ന്‌ കാണിച്ച്‌ കൂടുതല്‍ പേര്‍ രംഗത്തുവരുന്നതിനിടെയാണ്‌ മൊഴിസംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്‌. നിര്‍മാണത്തിനുശേഷം ഇവ പുരാവസ്‌തുക്കളാണെന്ന പ്രതീതി വരുത്തുന്നതിനായി പഴക്കം തോന്നിക്കാന്‍ ചില ജോലികളും ഇവയില്‍ ചെയ്‌തിരുന്നു. ഇതിനുശേഷമാണ്‌ ്‌ കൊച്ചിയില്‍ കലൂര്‍ ആസാദ്‌ റോഡിലെ വീട്ടില്‍ തയാറാക്കിയ മ്യൂസിയത്തില്‍ ഇവ സൂക്ഷിച്ചത്‌. പല വസ്‌തുക്കള്‍ക്കും നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നായിരുന്നു ഇവിടെ സന്ദര്‍ശനത്തിനെത്തിയവരെ പറഞ്ഞ്‌ വിശ്വസിപ്പിച്ചിരുന്നത്‌.

കൂടാതെ ഇയാള്‍ വിവിധ വ്യക്തികളില്‍ നിനന്ന പണം തട്ടാനായി എച്ച്‌്‌എസ്‌ ബിസി ബാങ്കിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്‌. ഇയാളുടെ കീഴിലുളള കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലുളള അക്കൗണ്ടിലേക്ക്‌ 2.62 ലക്ഷം രൂപക്ക്‌ തുല്യമായ തുക ലണ്ടനില്‍ നിന്ന്‌ എത്തിയിട്ടുണ്ടെന്ന്‌ വിശ്വസിപ്പിക്കാനായിരുന്നു വ്യാജ രേഖ ചമച്ചത്‌. .ഈ രേഖയാണ്‌ തട്ടിപ്പിന്‌ ഉപയോഗിച്ചത്‌. പുരാവസ്‌തു വില്‍പനയുമായി ബന്ധ്‌പ്പെട്ട്‌ വന്‍തുക അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ വിദേശ നാണ്യമാറ്റ നിയമം മൂലം ഈ തുക കുടുങ്ങിക്കിടക്കുന്നതിനാല്‍ തനിക്ക്‌ താല്‍ക്കാലികമായി ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടെന്നുമായിരുന്നു ഇയാള്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്‌. ഇതിന്‍ മറവിലായിരുന്നു ഇയാള്‍ കോടികള്‍ തട്ടിയതെന്നാണ്‌ കേസ്‌ .

അതേസമയം എച്ചഎസ്‌ബിസി ബാങ്കില്‍ ഇയാള്‍ക്ക അക്കൗണ്ട്‌ പോലും ഉണ്ടായിരുന്നില്ലെന്നാണ്‌ മറ്റുചില റിപ്പോര്‍ട്ടുകള്‍. അതേസമയം നടന്‍ ബാലക്ക്‌ മോണ്‍സണ്‍മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് വിവരവും പുറത്തുവന്നിട്ടുണ്ട്‌. മോണ്‍സണും ബാലയും ചില യൂട്യൂബ്‌ വീഡിയോകളില്‍ ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടിരുന്നു. കൂടാതെ ഇരുവരും ചേര്‍ന്നുളള നിരവധി ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉണ്ട്‌.

മോണ്‍സണിന്റെ ഡ്രൈവറായിരുന്ന അജിത്‌ എന്നയാളെ കളളക്കേസില്‍ കുടുക്കിയെന്നും ഇതിനെതിരെ അജിത്‌ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബാല ഇടപട്ടെന്നുമുളള റിപ്പോര്‍ട്ടും ചില ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്‌. അജിതുമായി ബാല സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ്‌ ചാനല്‍ പുറത്തുവിട്ടത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →