തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ പ്രസ്സ് ഓപ്പറേഷന്‍, പ്രെസ്സ്‌വര്‍ക്ക്) കോഴ്‌സില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (പ്രിന്റിംഗ് ടെക്‌നോളജി) തസ്തികകളില്‍ രണ്ട് അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബര്‍ ഒന്ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. എസ്.എസ്.എല്‍.സി, കെ.ജി.റ്റി.ഇ കംപോസിങ് & പ്രൂഫ് റീഡിങ് ലോവര്‍, ഡി.റ്റി.പി അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്ന് കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.cpt.ac.in, 0471-2360391.