കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ വാക്സിനേഷനു അനുമതി

ന്യൂഡല്‍ഹി: കിടപ്പുരോഗികള്‍ക്കും ശാരീരിക അവശതകള്‍ മൂലമോ പ്രത്യേക കാരണങ്ങളാലോ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ കഴിയാത്തവര്‍ക്കും വീടുകളില്‍ വാക്സിന്‍ നല്‍കാന്‍ കേന്ദ്രാനുമതി. ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ സംസ്ഥാനസര്‍ക്കാരുകള്‍ക്കും നല്‍കി.

വീടുകളില്‍ വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെയും അവരെ പരിചരിക്കുന്നവരുടെയും പട്ടിക ജില്ലാതലത്തില്‍ തയാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്താന്‍ കഴിയാത്തതിനു ശാരീരിക അവശതയുള്‍പ്പെടെ വ്യക്തമായ കാരണമുണ്ടാകണം.വീടുകളിലെ വാക്സിനേഷന്‍ ദൗത്യമാരംഭിക്കുന്നതിന്റെ ഭാഗമായി വാക്സിന്‍ പാഴാക്കുന്നതിന്റെ തോത് പരമാവധി കുറയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →