വായില്‍ ബിസ്‌ക്കറ്റ് നിറച്ച് ഒരുവയസുകാരനെ കൊന്നു: മുത്തശ്ശി അറസ്റ്റില്‍

കോയമ്പത്തൂര്‍: ഒരുവയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ കൊന്ന മുത്തശ്ശിയെ പോലീസ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂര്‍ ആര്‍എസ് പുരം കൗലിബ്രൗണ്‍ റോഡില്‍ നിത്യാനന്ദന്റെ മകന്‍ ദുര്‍ഗേഷിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ നന്ദിനിയുടെ മാതാവ് നാഗലക്ഷ്മിയാണ് അറസ്റ്റിലായത്. കുഞ്ഞ് തറയില്‍ നിന്ന് എന്തോ എടുത്ത് വായിലിട്ടപ്പോള്‍ മുത്തശി നാഗലക്ഷ്മി അടിച്ചു.ഇതോടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. കരച്ചില്‍ നിര്‍ത്താന്‍ വായില്‍ ബിസ്‌ക്കറ്റ് നിറച്ച് തൊട്ടിലില്‍ കിടത്തി ഇവര്‍ വീട്ടുജോലികള്‍ തുടര്‍ന്നു. ഇതിനിടെ ശ്വാസംമുട്ടി കുഞ്ഞ് മരിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നന്ദിനി വീട്ടിലെത്തിയപ്പോഴാണ് തൊട്ടിലില്‍ കുഞ്ഞ് ജീവനറ്റ് കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കാണപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ പോലിസ് ചോദ്യം ചെയ്തപ്പോഴാണ് നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →