അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: സംസ്ഥാനത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാണം, ടാണറീസ് ആന്റ് ലെതര്‍ നിര്‍മാണം, ടൈല്‍ വ്യവസായം എന്നീ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപദേശക ഉപസമിതിയുടെ ഉത്തരമേഖലയിലെ തെളിവെടുപ്പ് യോഗം സപ്തംബര്‍ 24 വെള്ളിയാഴ്ച കോഴിക്കോട് ഗാന്ധി റോഡിലെ കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഹാളില്‍ നടക്കും. ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാണ മേഖലക്ക് രാവിലെ 11 മണിക്കും ടാണറീസ് & ലെതര്‍ നിര്‍മാണ മേഖലക്ക് 12 മണിക്കും ടൈല്‍ വ്യവസായ മേഖലക്ക് ഉച്ചക്ക് രണ്ട് മണിക്കുമാണ് യോഗം. ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ തൊഴിലാളി /തൊഴിലുടമ പ്രതിനിധികള്‍ തെളിവെടുപ്പ് യോഗത്തില്‍ പങ്കെടുക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *