റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിമിനല്‍ കേസുകളുടെ വിവരണമില്ല, മമതയുടെ പത്രിക തള്ളണമെന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി

September 15, 2021 - 1:58 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭവാനിപുര്‍ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകളുടെ വിവരം വെളിപ്പെടുത്തിയിട്ടില്ലെന്ന് പരാതി.ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രിയങ്ക ടിബര്‍വാളിന്റെ ചീഫ് ഏജന്റാണു മമതയുടെ പത്രിക സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ക്കു പരാതി നല്‍കിയത്.

അതേസമയം, കുറ്റപത്രം നല്‍കിയാല്‍ മാത്രം കേസ് വിവരം പത്രികയില്‍ ചേര്‍ത്താല്‍ മതിയെന്നാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. അസം എന്‍.ആര്‍.സി. വിഷയത്തിലെ പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ മമതയ്ക്കെതിരേ അസം പോലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അസം എന്‍.ആര്‍.സി. പോലെയൊന്നു ബംഗാളില്‍ നടപ്പാക്കാന്‍ നോക്കിയാല്‍ ആഭ്യന്തര യുദ്ധമുണ്ടാകുമെന്നും മറ്റുമായിരുന്നു പരാമര്‍ശം.

തനിക്കെതിരേ ലക്ഷക്കണക്കിനു കേസുകളെടുത്താലും ഗൗനിക്കില്ലെന്ന് അവര്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളാണു പത്രികയ്ക്കൊപ്പം നല്‍കാതിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *