എറണാകുളം: അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ആശ്വാസധനം

കൊച്ചി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ജില്ലാ കാര്യാലയം വഴി പുതിയതായി അംഗത്വമെടുത്തവര്‍ക്ക് 1000 രൂപ ആശ്വാസ ധനസഹായം നല്‍കുന്നു. ഇതിനായി ക്ഷേമനിധി അംഗങ്ങള്‍ അവരുടെ ക്ഷേമനിധി രജിസ്ട്രേഷന്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യപേജ്, അവസാനം അംശാദായം അടച്ച പേജ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം  http://boardswelfareassistance.lc.kerala.gov.in ലിങ്കിലൂടെ അപേക്ഷ നല്‍കണം. മുമ്പ് അപേക്ഷിച്ചവരും ധനസഹായം ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ അവരുടെ മൊബൈല്‍ നമ്പര്‍ അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടതാണ്. ഫോണ്‍ 0484-2366191.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →