തിരുവനന്തപുരം: ഗുരുതരമായ അച്ചടക്ക ലംഘനമാണ് അനിൽ കുമാർ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം നൽകിയ വിശദീകരണം തികച്ചും നിരുത്തരവാദപരമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.
കെ.പി അനിൽ കുമാറിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. അതിൽ പുനരാലോചന ഇല്ലെന്നും സുധാകരൻ പറഞ്ഞു. കെ പി അനിൽ കുമാറിന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാത്തതിൽ നിരാശബോധമുണ്ടെന്നും പ്രസിഡന്റ് ആക്കണം എന്ന് അനിൽ ആവശ്യപ്പെട്ടിരുന്നുവെന്നും കെ സുധാകരൻ 14/09/21 ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ താൻ രാജിവച്ച ശേഷമാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുക്കുന്നതായി കെപിസിസി അധ്യക്ഷൻ പറഞ്ഞതെന്ന് കെ പി അനിൽ കുമാർ പറയുന്നു.

