ന്യൂഡല്‍ഹി: കോവിഡ് തകര്‍ച്ചയെ മറികടന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം നിരക്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരുമെന്നും പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്ക രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള അനിശ്ചിതത്വം സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുമെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വ്യാപാരസ്ഥാപനങ്ങള്‍ കച്ചവടം നടത്തുന്നതെന്നത് ഗുണകരമാവുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ പറഞ്ഞു.പണപ്പെരുപ്പവും വളര്‍ച്ചനിരക്ക് മുന്‍നിര്‍ത്തി മാത്രമേ വായ്പ പലിശനിരക്കുകളില്‍ ഇനി മാറ്റം വരുത്തൂ. 9.5% എന്ന സംഖ്യയില്‍ തന്നെ തുടരാമെന്ന് താന്‍ കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.