മുട്ടില്‍ മരംമുറിക്കേസില്‍ അഗസറ്റിന്‍ സഹോദരങ്ങള്‍ക്ക്‌ പുറത്തുനിന്ന്‌ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍

കോഴിക്കോട്‌ : വയനാട്ടിലെ മുട്ടില്‍ മരം മുറിക്കേസില്‍ അറസ്‌റ്റിലായ അഗസ്‌റ്റിന്‍ സഹോദരങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി രേഖകള്‍. വിജിലന്‍സ്‌ കേസും ഇഡിയുടെ അന്വേഷണവും ചൂടുപിടിച്ചതോടെയാണ്‌ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവന്നത്‌. വയനാട്ടില്‍ വ്യാപക മരംമുറി നടക്കുന്ന സമയത്ത്‌ ഇവരുടെ അക്കൗണ്ടിലേക്ക്‌ ചില ഉന്നതര്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതിന്റെ ബാങ്ക്‌ രേഖകള്‍ അന്വേഷണ സഘത്തിന്‌ കിട്ടി. ടിംബര്‍ പെയ്‌മെന്റ് എന്നുതന്നെ രേഖപ്പടുത്തി 10 ലക്ഷം രൂപ വരെയുളള തുകയാണ്‌ റോജി അഗസ്‌റ്റിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്‌. തൃശൂരിലെ കാഷ്‌ഡിപ്പോസിറ്റ് മെഷീന്‍ വഴിയും വന്‍തോതില്‍ പണം റോജിയുടെ അക്കൗണ്ടിലേക്ക്‌ വന്നിട്ടുണ്ട്‌.

റോജിയുടെ പേരില്‍ വാഴവറ്റയിലുളള സൂര്യ ടിംബേഴ്‌സിന്‌ പ്രോപ്പര്‍ടി മാര്‍ക്ക്‌ രജിസ്‌ട്രേഷന്‍ കിട്ടുന്ന ദിവസങ്ങളിലാണ്‌ വന്‍ പണമിടപാടുകള്‍ നടന്നത്‌. 2020 നവംബര്‍ 11നാണ്‌ പ്രോപ്പര്‍ടി മാര്‍ക്ക്‌ രജിസ്‌ഷ്രേനുവേണ്ടി സൗത്ത്‌ വയനാട്‌ ഡിഎഫ്‌ഒയ്‌ക്ക്‌ റോജി അപേക്ഷ നല്‍കുന്നത്‌. 25ന്‌ ജി 2 7950/ 2020 ആയി രജിസ്‌ട്രേഷന്‍ അനുവദിച്ചു. 27ന്‌ നാലുതവണയായി 8 ലക്ഷം രൂപയോളം ടിംബര്‍ പെയ്‌മെന്റ്‌ എന്ന കുറിപ്പോടെ അക്കൗണ്ടില്‍ എത്തി. പ്രോപ്പര്‍ടി മാര്‍ക്ക രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലേ മരങ്ങള്‍ വെട്ടി സൂക്ഷിക്കാന്‍ സാധിക്കൂ. അന്നുവരെ പ്രവര്‍ത്തിക്കാതിരുന്ന സൂര്യ ടിംബേഴ്‌സിന്‌ 400 ഘനമീറ്റര്‍ മരങ്ങള്‍ വെട്ടി സൂക്ഷിക്കാനുളള അനുമതിയാണ്‌ നല്‍കിയത്‌.

അഗ്‌സ്‌റ്റിന്‍ സഹോദരങ്ങളുമായി ഒരു ബന്ധവുമില്ലായെന്ന്‌ ആവര്‍ത്തിക്കുന്ന ഒരാള്‍ ഇതേകാലഘട്ടത്തില്‍ എല്ലാ മസവും രണ്ടുലേേക്ഷാളം രൂപ വീതം അക്കൗണ്ടിലേക്ക്‌ നല്‍കിയിട്ടുണ്ട്‌. മരം വെട്ട്‌ നിര്‍ത്തിയ ശേഷവും ഈ പണം കൈമാറ്റം തുടരുന്നുണ്ട്‌. പണം നിക്ഷേപിക്കുന്നതിന്റെ തൊട്ടുപിന്നാലെ എടിഎം വഴിയും അക്കൗണ്ട്‌ ട്രാന്‍സ്‌ഫര്‍ വഴിയും ഇത്‌ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്‌. പലപ്പോഴും ആയിരം രൂപയില്‍ താഴെ മാത്രണാണ്‌ അക്കൗണ്ടില്‍ ശേഷിച്ചിരുന്നത്‌. പട്ടയം ഉടമകള്‍ക്ക്‌ മരത്തിനായി മുന്‍കൂര്‍ നല്‍കുന്നതിന്‌ ഈ പണം വിനിയോഗിച്ചിരുന്നോയെന്ന പരിശോധനയിലാണ്‌ അന്വേഷണ സംഘം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →