കാമുകന്‍ കയ്യൊഴിഞ്ഞതോടെ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്‌തു

വളളികുന്നം : കാമുകനെ ഭര്‍തൃവീട്ടില്‍ വിളിച്ചുവരുത്തിയശേഷം യുവതി ആത്മഹത്യ ചെയ്‌തു. തെക്കേമുറി ആക്കനാട്ട്‌ തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)ആണ്‌ തൂങ്ങിമരിച്ചത്‌. 2021 സെപ്‌തംബര്‍ 9 വ്യാഴാഴ്‌ച രാത്രി 12.30 ഓടെയാണ്‌ സംഭവം. കായംകുളം സ്വദേശിനിയാണ്‌ സവിത. രണ്ടര വര്‍ഷം മുമ്പാണ്‌ സവിതയുടെയും സതീഷിന്റെയും വിവാഹം നടക്കുന്നത്‌ . വിവാഹശേഷം സതീഷ്‌ വിദേശത്തേക്കു പോയി. തുടര്‍ന്ന്‌ സവിത മണപ്പളളിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കുകയറി. അവിടെ വച്ച്‌ പരിചയപ്പെട്ട വിവാഹിതനായ സഹപ്രവര്‍ത്തകനുമായി പ്രണയത്തിലാവുകയും വീട്ടുകാര്‍ ഇടപെട്ട്‌ ഇത്‌ വിലക്കുകയും ചെയ്‌തിരുന്നു.

തുടര്‍ന്ന്‌ മാസങ്ങളായി സവിത ജോലിക്ക്‌ പോയിരുന്നില്ല. കഴിഞ്ഞ ദിവസം കാമുകനെ വീ്‌ട്ടിലേക്കു വിളിച്ചുവരുത്തുകയും തന്നെ ഒപ്പം കൊണ്ടുപോകണമെന്ന്‌ സവിത നിര്‍ബന്ധിക്കുകയും ചെയ്‌തതായിട്ടാണ്‌ പോലീസ്‌ സംശിക്കുന്നത്‌. കാമുകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വാക്കേറ്റമുണ്ടാവുകയും ആത്മഹത്യഭീഷണി മുഴക്കി വീടിനുളളിക്ക്‌ പോവുകയുമായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും സഹോദരിയുടെ മകളും മാത്രമാണ്‌ വീട്ടിലുളളത്‌.

ഏറെനേരമായിട്ടും സവിതയുടെ അനക്കം കേള്‍ക്കാതായെതോടെ യുവാവ്‌ വാതിലില്‍ കൊട്ടി വീട്ടുകാരെ ഉണര്‍ത്തി .ശബ്‌ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ കളളനെന്ന്‌ സംശയിച്ച്‌ ശബ്ദം വച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞെന്ന്‌ പോലീസ്‌ പറയുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച്‌ സവിതയുടെയും യുവാവിന്റെയും വീട്ടില്‍ അറിയാമായിരുന്നു. ഭര്‍ത്താവ്‌ സതീഷ്‌ മൂന്നുമാസത്തിനുളളില്‍ വീട്ടില്‍ വരുമെന്ന്‌ അറിയിച്ചിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സവിതയുടെ പിതാവ്‌ സജു ആവശ്യപ്പെട്ടു. വളളികുന്നം മണപ്പളളി പോലീസും വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി വിശദമായ ഇന്‍ക്വസ്‌റ്റിന്‌ ശേഷം യുവാവിനെ ചോദ്യം ചെയ്യുന്നതടക്കമുളള നടപടികളിലേക്കു കടക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →