ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു

റോം: ഇറ്റലി കണ്ടെത്തിയ കൊറോണ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. കൊറോണ വൈറസിനെ നശിപ്പിക്കുന്ന വാക്‌സിന്‍ കണ്ടെത്തിയെന്ന ഇറ്റലിയുടെ അവകാശവാദത്തിനു പിന്നാലെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. എലികളില്‍ വാക്‌സിന്‍ പരീക്ഷണം വിജയകരമായിരുന്നു.

റോം കേന്ദ്രമായുള്ള ടാക്കിസ് ബയോടെക് എന്ന കമ്പനിയിലെ ഗവേഷകരാണ് ശരീരത്തില്‍നിന്ന് കൊറോണ വൈറസിനെതിരായ ആന്റിബോഡികളെ വേര്‍തിരിച്ച് വാക്‌സിന്‍ തയ്യാറാക്കി എന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ലാബ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ നടത്തുന്ന പ്രവര്‍ത്തനത്തെ ചെറുക്കുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്തഘട്ടമായി മനുഷ്യശരീരത്തില്‍ മരുന്നു കുത്തിവച്ച് പരീക്ഷണങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണെന്ന് ടാക്കിസ് ചീഫ് എക്‌സിക്യൂട്ടീവ് ലൂയിഗി ഔറിസിച്ചിയോ പറഞ്ഞു.

എന്നാല്‍, ഇറ്റാലിയന്‍ ഹെല്‍ത്ത് സെക്രട്ടറി ഈ അവകാശവാദങ്ങള്‍ നിഷേധിക്കുകയാണ്. കൊറോണ വൈറസിനെതിരേ വാക്‌സിന്‍ ഫലപ്രദമോ എന്നുതീര്‍ത്തുപറയാന്‍ ഇനിയും ഏറെ മുമ്പോട്ടു പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →