ഹൈദരാബാദ്: മയക്കുമരുന്ന് കേസിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ നടി ചാർമി കൗറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് നേരത്തെ സംവിധായകൻ പൂരി ജഗന്നാഥിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
രാഹുൽ പ്രീത് സിംഗ്, റാണ ദഗ്ഗുബാട്ടി, രവിതേജ, നവദീപ്, തുടങ്ങി തെലുങ്ക് സിനിമാരംഗത്തെ പത്ത് പേർക്കാണ് ചോദ്യം ചെയ്യലിനായി ഇ ഡി നോട്ടീസ് നൽകിയിട്ടുള്ളത്.

