പാരാലിമ്പിക്സ്: ഇന്നലെ ഇന്ത്യയ്ക്ക് മെഡലില്ലാ ദിനം

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഇന്നലെ നിരാശയുടെ മെഡലില്ലാ ദിനം. പുരുഷന്‍മാരുടെ എസ്.എല്‍. 2 വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ടോപ് സീഡ് പ്രമോദ് ഭഗത് രണ്ടാം റൗണ്ടില്‍ കടന്നതു മാത്രമാണ് ഇന്നലത്തെ ശ്രദ്ധേയ പ്രകടനം. ഇന്ത്യയുടെ തന്നെ മനോജ് സര്‍ക്കാരിനെയാണ് ഭഗത് ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10, 21-23, 21-9.

അത്ലറ്റിക്സില്‍ എഫ് 51 വിഭാഗം €ബ് ത്രോ ഫൈനലില്‍ മത്സരിച്ച അമിത് കുമാര്‍ സരോഹയ്ക്കും ധരംഭീറിനും മെഡല്‍ നേടാന്‍ കഴിഞ്ഞില്ല. സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇരുവര്‍ക്കും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്താനായില്ല. 27.77 മീറ്ററാണ് അമിത് എറിഞ്ഞ അമിത് കുമാറിന് അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 25.59 മീറ്റര്‍ താണ്ടിയ ധരംഭീര്‍ എട്ടാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്.

വനിതാ ബാഡ്മിന്റണില്‍ പാലക് കോഹ്ലി ജാപ്പനീസ് താരം അയോക്കോ സുസുക്കിയോടു തോറ്റു. 21-4, 21-7 നാണ് കോഹ്ലിയുടെ കീഴടങ്ങല്‍. മിക്സഡ് ഡബിള്‍സില്‍ പ്രമോദ് ഭഗത്-പാലക് കോഹ്ലി സഖ്യം ഫ്രഞ്ച് ജോഡിയോടു പരാജയപ്പെട്ടു. സ്‌കോര്‍: 9-21, 21-15, 19-21.

നീന്തല്‍ പുരുഷന്മാരുടെ ബ്രെസ്റ്റ് സ്ട്രോക്കില്‍ മത്സരിച്ച ഇന്ത്യന്‍ താരം സുയാഷ് നാരായണന്‍ അയോഗ്യനായി. ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പ്രോണ്‍ മിക്സഡ് വിഭാഗം യോഗ്യതാ റൗണ്ടില്‍ അവാനി ലെഖാര 27-ാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന സിദ്ധാര്‍ഥ ബാബു 40-ാം സ്ഥാനത്തും ദീപക് 43-ാം സ്ഥാനത്തുമാണ് എത്തിയത്. ഇതോടെ ഇന്ത്യ കലാശപ്പോരിനു യോഗ്യത നേടാതെ പുറത്തായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →