തിരുവനന്തപുരം: മംഗല്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്നതിനു വനിത ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ച മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18നും 50നും മദ്ധ്യേ പ്രായമുളള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്.  www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുളള അങ്കണവാടി, ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →