ന്യൂഡല്‍ഹി: ഹരിയാനയില്‍ സമരം നടത്തിയ കര്‍ഷകരുടെ തലയടിച്ചു പൊളിക്കാന്‍ ആവശ്യപ്പെട്ട സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെതിരേ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല.2018 ബാച്ച് ഐ.എ.എസ്. ഓഫീസറായ ആയുഷ് സിന്ഹയ്ക്കെതിരേയാണു നടപടി. ശനിയാഴ്ച കര്ണാലിലാണു ലാത്തിച്ചാര്‍ജുണ്ടായത്. 10 പേര്‍ക്കു ഗുരുതര പരുക്കേറ്റു. ആയുഷ് സിന്‍ഹയുടെ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെയാണു പ്രചരിച്ചത്. വിവാദ പരാമര്‍ശത്തെക്കുറിച്ചു സര്‍ക്കാര്‍ വിശദീകരണം തേടിയപ്പോള്‍ രണ്ടു ദിവസമായി ഉറങ്ങാന്‍ കഴിയാത്തതിന്റെ പ്രശ്നമാണു വാക്കുകള്‍ക്കു കാരണമെന്നായിരുന്നു സിന്‍ഹയുടെ വിശദീകരണം.
കര്‍ഷകരുടെ തലയടിച്ചു പൊളിക്കാന്‍ പറഞ്ഞ പോലിസുകാരനെതിരേ നടപടിയ്ക്ക് ഹരിയാന
