ആലക്കോട് ; മലയോരമേഖലയിലെ ആദ്യകാല കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മുന്നണി പോരാളിയും കര്‍ഷക തൊഴിലാളി യൂണിയന്‍ അതിലേന്ത്യാ വര്‍ക്കിംഗ് കമ്മറ്റിയംഗവും മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.എസ് അമ്മുക്കുട്ടി അരിച്ചു. 90 വയസായിരുന്നു. ഹൃദയാഘാാതത്തെ തുടര്‍ന്ന് അരംങ്ങം മഹിളാ സമാജത്തിനടുത്തുളള മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം
കോട്ടയം ജില്ലയില്‍ നിന്നും ചെറുപ്പത്തില്‍ കാര്‍ത്തികപുരത്തെത്തിയ അമ്മുക്കുട്ടിയുടെ കുടുംബം കുടിയേറ്റകാലത്തെ എല്ലാ ദുരിതങ്ങളുടെയും നടുവിലാണ് ജീവിച്ചത്. ആദിവാസികളുടെയും കര്‍ഷക തൊഴിലാളികളുടെയും പ്രശ്‌നത്തില്‍ ഇടപെട്ട് സമര രംഗങ്ങളില്‍ മുന്നണി പോരാളയായി രംഗത്തുവരികയും 1970ലെ കാര്‍ത്തികപുരം നൂറേക്കറിലെ മിച്ചഭൂമി സമരത്തിന് നേതൃത്വം നല്‍കുകയും ചെയ്‌തു.
ഉദയഗിരി പഞ്ചായത്ത് രൂപീകരണത്തെ തുടര്‍ന്ന് 1980 ല്‍ പഞ്ചായത്ത തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയിച്ചു. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് സമിതി അംഗം ,ഉദയഗിരി പഞ്ചായത്ത് വനിത സര്‍വീസ് സഹകരണ സംഘം ഭാരവാഹി സിപിഎം അവിഭക്ത തളിപ്പറമ്പ് ഏരിയാകമ്മറ്റി അംഗം മഹിളാസംഘം നേതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞു നിന്നിരുന്നു.
ആലക്കോട് ഏരിയാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചശേം തിമിരിയിലെ സമുദായ ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.പരേതനായ കല്ലൂക്കുന്നേല്‍ ശങ്കരനാണ് ഭര്‍ത്താവ്. ഏക മകള്‍ സരോജനി. മുന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം തളിപ്പറമ്പ് ഏരിയാകമ്മറ്റി അംഗവുമായിരുന്ന പരേതനായ ജയപുരം രാജു മരുമകനുമാണ്

