കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴവുംമതഗ്രന്ഥവും വിതരണം ചെയ്ത സംഭവത്തിൽ ഷോകോസ് നോട്ടീസ് നൽകാൻ കസ്റ്റംസ് ഒരുങ്ങുന്നു. ഇതിനായി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടി. കോൻസുൽ ജനറൽ, അറ്റാഷെ അടക്കം യുഎഇ കോൺസുലേറ്റിലെ 8 ജീവനക്കാർക്കാണ് ആദ്യ ഘട്ടത്തിൽ ഷോകോസ് നോട്ടീസ് നൽകുക.
നികുതി അടയ്ക്കാതെ ഈന്തപ്പഴവും മതഗ്രന്ഥവും വിമാനത്താവളം വഴി എത്തിച്ച് വിതരണം ചെയ്ത കേസിൽ ഷോകോസ് നോട്ടീസ് നൽകാനാണ് നീക്കം.
17000 കിലോ ഈന്തപ്പഴവും 4500 കിലോഗ്രാമിലധികം മതഗ്രന്ഥങ്ങളുമാണ് വിമാനത്താവളത്തിലെത്തിച്ച് വിതരണം ചെയ്തത്. യുഎഇ കോൻസുലേറ്റിനെന്ന പേരിൽ എത്തിച്ച സാധനങ്ങളായിരുന്നു ഇത്.

