ചെന്നൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്‍.ഐ.സി)യുടെ പ്രീമിയം അടയ്ക്കാതെ മുടങ്ങിപ്പോയ പോളിസികള്‍ വീണ്ടും പുതുക്കാന്‍ അവസരം. പ്രത്യേക പുതുക്കല്‍ യജ്ഞം കഴിഞ്ഞ 23 മുതല്‍ ആരംഭിച്ചു. ഒക്ടോബര്‍ 22 വരെ നീളും. ആവശ്യമായ മെഡിക്കല്‍ രേഖകളോടെ പിഴത്തുകയില്‍ ഇളവുകളോടെ പോളിസികള്‍ പുതുക്കാം. പ്രീമിയം മുടക്കം അഞ്ചു വര്‍ഷത്തിനുള്ളിലാണെങ്കില്‍ ഈ പ്രത്യേക പുനരുജ്ജീവന യജ്ഞത്തില്‍ അര്‍ഹമായ പോളിസികള്‍ ഇളവുകളോടെ പുതുക്കാനാകും.
ഉയര്‍ന്ന റിസ്ക് കവറേജുള്ള ടേം അഷുറന്‍സ്, മള്‍ട്ടിപ്പിള്‍ റിസ്ക് പോളിസികള്‍ മുതലായ പോളിസികള്‍ ഈ പദ്ധതിയില്‍ പുതുക്കാനാവില്ല. അടയ്ക്കാനുള്ള കുടിശിക ത്തുക ഒരുലക്ഷം രൂപവരെയാണെങ്കില്‍ പിഴത്തുകയില്‍ 20 ശതമാനം ഇളവു ലഭിക്കും. ഇളവ് രണ്ടായിരം രൂപയില്‍ കൂടരുത്. 1,00,001 രൂപമുതല്‍ മൂന്നു ലക്ഷം വരെ 25 ശതമാനം ഇളവ് 2500 രൂപയില്‍ കൂടാതെയും 3,00,001 മുതല്‍ മുകളിലേക്കുള്ള തുകയ്ക്ക് പിഴപ്പലിശയില്‍ 30 ശതമാനം ഇളവ് 3000 രൂപയില്‍ കൂടാതെയും ലഭിക്കും.

