ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ മോശമായ സാഹചര്യങ്ങളെ തുടര്‍ന്ന് മലയാളിയായ സിസ്റ്റര്‍ തെരേസ ക്രാസ്റ്റയും ഏതാനും ഇന്ത്യക്കാരുമടക്കം 80 പേരെ നാറ്റോ, അമേരിക്കന്‍ വിമാനങ്ങള്‍ കാബൂളില്‍നിന്ന് തജികിസ്താന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ എത്തിച്ചു.
ഇതിനിടെ നാറ്റോ, അമേരിക്കന്‍ വിമാനങ്ങള്‍ കാബൂളില്‍നിന്ന് ഖത്തറിെന്റ തലസ്ഥാനമായ ദോഹയില്‍ എത്തിച്ച 146 ഇന്ത്യക്കാര്‍ സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തി. നാലു വിമാനങ്ങളിലായാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 104 പേരെ വിസ്താര വിമാനത്തിലും 30 പേരെ ഖത്തര്‍ എയര്‍വേസിലും 11 പേരെ ഇന്‍ഡിഗോയിലുമാണ് കൊണ്ടുവന്നത്. ഒരാളെ എയര്‍ ഇന്ത്യയില്‍ എത്തിച്ചു. അഫ്ഗാനിലെ വിവിധ വിദേശ കമ്ബനികളില്‍ ജോലി ചെയ്തിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും

