തിരുവനന്തപുരം: ആഗസ്റ്റ് 19, 20 തിയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും

തിരുവനന്തപുരം: സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനുമുമ്പ് പൂർത്തിയാക്കുന്നതിനായി 19, 20 തീയതികളിൽ റേഷൻ കടകൾ പ്രവർത്തിക്കും. 18 വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു. 30 ലക്ഷത്തോളം കാർഡ് ഉടമകൾ കിറ്റുകൾ വാങ്ങാനുണ്ട്. ഭക്ഷ്യ കിറ്റിന്റെ ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഈ ദിവസങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ പ്രത്യേക സെൽ രൂപീകരിച്ചതായി ഭക്ഷ്യ മന്ത്രി അഡ്വ.ജി.ആർ.അനിൽ അറിയിച്ചു. ആഗസ്റ്റ് 19 – 9446443064, 7907762654, 9656586069. ആഗസ്റ്റ് 20 – 7012600086, 8921500553, 8330805595 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →