ഇരിങ്ങാലക്കുട : ഡിസിസി വൈസ് പ്രസിഡന്റ് എംഎസ് അനില്‍ കുമാറിനെ പാര്‍ട്ടിയില്‍ നിന്ന സസ്‌പെന്‍ഡ് ചെയ്‌തു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങളെ തളളിപ്പറഞ്ഞതിനാണ് സസ്‌പെന്‍ഷന്‍. ആറുമാസത്തേക്കാണ് സ്സപെന്‍ഡ് ചെയ്‌തിരിക്കുന്നത്. കെപിസിസിയുടെയും ഡിസിസിയുടെയും പിന്തുണയോടെ കോണ്‍ഗ്രസ് നടത്തുന്നസമരങ്ങളെ തളളിപ്പറയുകയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്‌തതിനാണ് നടപടിയെന്നും. വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കെപിസിസിപ്രസിഡന്റ് സുധാകരന്‍ പറഞ്ഞു
എസ്‌എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കൊലപ്പെടുത്തിയ കേസിലെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തി എംഎസ് അനില്‍കുമാര്‍ തയ്യാറാക്കിയ ഓര്‍മക്കുറിപ്പുകളായ സത്യാന്തരത്തിന്റെ പ്രകാശനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലെ ചോദ്യങ്ങള്‍ക്കുളള മറുപടിയാണ് അച്ചടക്ക നടപടിക്ക കാരണമായത്. സമരങ്ങള്‍ സഹകരണ മേഖലക്ക് ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസ് ഈ വിഷയത്തില്‍ സമരം ചെയ്യേണ്ടതില്ലെന്നുമാണ് അനില്‍കുമാര്‍ പറഞ്ഞത്. ബാങ്ക് തട്ടിപ്പുമായി ബന്ധ്‌പ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരം ബിജെപിയെ സഹായിക്കുമെന്നും പറഞ്ഞിരുന്നു. ബാങ്ക് ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ പരിധിയിലുളള നേതാവാണ് അനില്‍കുമാര്‍. ഇരിങ്ങാലക്കുടയില്‍ നിന്നുളള ഒരു കോണ്‍ഗ്രസ് നേതാവും പ്രവര്‍ത്തകനും കരുവന്നൂര്‍ ബാങ്ക് സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പറഞ്ഞിരുന്നു.

