തിരുവനന്തപുരം: പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 17ന്

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ആഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കേരളത്തിലെ പുലുവക്കൗണ്ടർ, വേട്ടുവക്കൗണ്ടർ, പടൈയാച്ചിക്കവുണ്ടർ, കാവിലിയക്കവുണ്ടർ എന്നീ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ഒ.ബി.സി, ജനറൽ എന്നീ വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ, മുസ്ലീം മത വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തുന്നത് സംബന്ധിച്ച വിഷയം, എഴുത്തച്ഛൻ സമുദായത്തിന്റെ മറ്റ് പേരുകളും അംഗീകരിക്കുന്നത് സംബന്ധിച്ച വിഷയം, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ 2020-2021 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അംഗീകരിക്കൽ എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →