എറണാകുളത്ത് ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എറണാകുളത്ത് ഫ്ളാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു. ഐറിന്‍ റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം.

05/08/21 വ്യാഴാഴ്ച രാവിലെ ഒമ്പതോടുകൂടി എറണാകുളം സൗത്തിലെ ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റിലാണ് അപകടം നടന്നത്.
സഹോദരനൊപ്പം ഫ്‌ളാറ്റിന് മുകളില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഫ്ളാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. ഐറിന്റെ മരണത്തില്‍ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →