പെരിയ ഇരട്ടക്കൊല: സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി∙ പെരിയയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു 05/08/21 വ്യാഴാഴ്ച കോടതിയുടെ ഉത്തരവുണ്ടായത്. രണ്ടുവര്‍ഷത്തിലധികമായി പ്രതികള്‍ ജയിലില്‍ കഴിയുകയാണെന്നു കോടതി പറഞ്ഞു.

കേസിൽ, സിപിഎം പ്രാദേശിക നേതാക്കളെ ജൂണിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും പനയാല്‍ സഹകരണ ബാങ്ക് സെക്രട്ടറി കെ.വി.ഭാസ്ക്കരനെയുമാണ് അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചത്. ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസർകോട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയതും വിവാദമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →