കോഴിക്കോട് ജില്ലയില്‍ 22,043 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇതുവരെ 22,043 പേരാണ് നിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇന്നലെ (മെയ് 1)നു 3 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.1,311 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 16 പേര്‍ ഉള്‍പ്പെടെ 36 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 22 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്നലെ (മെയ് 1) 182 സ്രവ സാംപിള്‍ പരിശോധനയ്‌ക്കെടുത്ത് അയച്ചിട്ടുണ്ട്. ആകെ 1,657 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭിച്ച 1,543 ൃഎണ്ണത്തില്‍ 1,513 എണ്ണവും നെഗറ്റീവ് ആണ്. ഇനി 114 പേരുടെ പരിശോധനാ ഫലം കൂടിയാണ് ലഭിക്കാനുള്ളത്. ജില്ലയില്‍ ഒരു തമിഴ്‌നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടെ 4 പേരാണ് കൊറോണ ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. കെറോണയെ കുറിച്ചുള്ള ഭയവും മാനസിക സംഘര്‍ഷങ്ങളും കുറയ്ക്കുന്നതിനായി ജില്ലയില്‍ 16 പേര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെയും 150 പേര്‍ക്ക് ഫോണിലൂടെയും 2,322 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7,781 വീടുകള്‍ സന്ദര്‍ശിച്ചും ബോധവത്കരണം നടത്തി. പുതുപ്പാടിയില്‍ മൈക്ക് പ്രചാരണവും ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →