ഇടുക്കി: ടൂറിസം കേന്ദ്രങ്ങള്‍ തുറന്നെന്ന പ്രചാരണം വ്യാജം

ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതായി ഒരു വ്യാജ വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാകുന്നതിന് കാരണമാകുന്നു. ഇടുക്കി ഡി.റ്റി.പി.സി യുടെ കീഴിലുള്ള വിനോദ കേന്ദ്രങ്ങള്‍ പുതിയ സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. നിലവിലെ ഇളവുകളനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ഒരു ഡോസ് എങ്കിലും കോവിഡ് വാക്‌സിനെടുത്തത് തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവര്‍ക്കും റിസോര്‍ട്ടുകളിലും, ഹോട്ടലുകളിലും, ഹോം സ്റ്റേ, സര്‍വ്വീസ് വില്ലകളിലും, താമസിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ഡി.റ്റി.പി.സി സെക്രട്ടറി ഗിരീഷ്. പി. എസ്സ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →