തലസ്ഥാനത്ത് ജൂലൈ 26 മുതല്‍ തിയറ്ററുകളും മെട്രോ റെയില്‍ സര്‍വീസുകളും വീണ്ടും ആരംഭിക്കുന്നു

ന്യൂഡല്‍ഹി: കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ജൂലൈ 26 തിയറ്ററുകളും, മള്‍ട്ടിപ്ലെക്സുകളും തുറക്കാന്‍ അനുമതി. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തനം പുനരാരംഭിക്കുക. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 50ല്‍ നിന്നും 100 ആക്കി ഉയര്‍ത്തി. മെട്രോ റെയില്‍ സര്‍വീസുകളും നാളെ മുതല്‍ പൂര്‍ണമായും തുറന്ന് കൊടുക്കും. മെട്രോയിലും ബസുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് ഡിഡിഎംഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് മെട്രോ, ബസ് സര്‍വീസുകള്‍ നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →