കാസർഗോഡ്: ജില്ലയിലെ പാചക വാതക വിതരണ ഏജൻസികളിൽ നിന്നും വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ കടത്തുകൂലി 2017 മാർച്ച് നാലിന് പുതുക്കി നിശ്ചയിച്ച പ്രകാരം മാത്രമേ ഈടാക്കാവുവെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കടത്തുകൂലി പ്രകാരം അഞ്ച് കിലോമീറ്റർ വരെ സൗജന്യമാണ്. അഞ്ച് മുതൽ 10 വരെ കിലോമീറ്റർ പരിധിയ്ക്ക് 20 രൂപയും 10 മുതൽ 15 കിലോ മീറ്റർ വരെയുള്ള പരിധിയിൽ 25 രൂപയും 15 കിലോമീറ്ററിന് മുകളിൽ 25 രൂപയും തുടർന്ന് ഓരോ കിലോമീറ്ററിനും രണ്ട് രൂപാ നിരക്കിൽ പരമാവധി 50 രൂപാ വരെ കടത്തുകൂലി ഈടാക്കാവുന്നതാണ്. പാചകവാതക വിതരണ ഏജൻസികൾ സിലിണ്ടറിന്റെ വിലയ്ക്ക് പുറമേ ബില്ലിങ് പോയിന്റിൽ നിന്നും നിശ്ചയിച്ചിട്ടുള്ള നിരക്ക് മാത്രമേ ഈടാക്കാവു. ഇതിന് പുറമേ യാതൊരുവിധ അമിത ചാർജും ഈടാക്കരുതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.