കോഴിക്കോട്: ഓണ്‍ലൈന്‍ ജാപ്പാനീസ് കോഴ്‌സ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു.  12,000 രൂപയാണ് ഫീസ്.  പാഠപുസ്തകങ്ങള്‍ക്ക് 3,000 രൂപ. ഓഗസ്റ്റ് മാസത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍ക്കും കോഴ്‌സില്‍ ചേരുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റായ www.keralabhashainstitute.org സന്ദര്‍ശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →