അറക്കുളം : ശക്തമായ മഴയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണു. അറക്കുളം മൈലാടിയില്‍ തൊടുപുഴ- പുളിയന്മല റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന കണിയാംകണ്ടത്തില്‍ ഷാന്റി ഷാജിയുടെ വീടിന് പുറകിലാണ് മണ്ണിടിഞ്ഞത് .കഴിഞ്ഞ ദിവസം വെളുപ്പിന് നലോടെയാണ് സംഭവം. കനത്ത ശബ്ദത്തോടെ ഇടിഞ്ഞുവിണ മണ്ണ് ഭിത്തിയില്‍ തട്ടി നിന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് അമ്മയും രണ്ട് കുട്ടികളും രക്ഷപെട്ടത്.
കനത്ത മഴയില്‍ ഉറവ രൂപപ്പെട്ട് വെളളം മണ്ണിനടിയില്‍കൂടി താഴേക്ക ഒഴുകിയതാണ് മണ്ണിടിയാന്‍ കാരണം. ഇതോടൊപ്പം മുറ്റവും ഇടിഞ്ഞിട്ടുണ്ട. വീട് മറിഞ്ഞുപോകാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം. ഷാന്‍റി യും രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പുറകിലൂടെയാണ് തൊടുപുഴ പുളിയന്മല റോഡ് കടന്നുപോകുന്നത്. വീടിന്റെ പൈപ്പുകളും കക്കൂസ് ടാങ്കും ജനലും മണ്ണിടിച്ചിലിുല്‍ തകര്‍ന്നിട്ടുണ്ട്. മുറ്റത്തിരുന്ന കുറച്ച് പാത്രങ്ങളും നശിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്കുമുമ്പ് ടെലഫോണ്‍ കേബിള്‍ ഇടാന്‍ റോഡിന്‍റെ ഓടസൈഡില്‍ കുഴിയെടുത്തിരുന്നു. റോഡ്‌സൈഡില്‍ പായ്‌ക്ക് ചെയ്‌തിരുന്ന കല്ല് കുത്തിപ്പൊളിച്ചാണ് കുഴികുത്തിയത്. പിന്നീട് കല്ല് പായ്‌ക്കുചെയ്യാതെയാണ് ഇവിടെ മണ്ണിട്ടുമൂടിയത്. അങ്ങനെ വെളളം ഇറങ്ങിയതാണ് ഇവിടെ മണ്ണിടിച്ചല്‍ ഉണ്ടാകാന്‍ കാരണം. രണ്ട് കുട്ടികളും മാതാവും ഒറ്റക്ക കഴിയുന്ന അവിടെ താമസിക്കുന്നത് തന്നെ ഭീതിയിലാണ്.

