തൃശ്ശൂർ: കാറളത്ത് സഹകരണ സംഘ അംഗങ്ങൾക്ക് ചികിത്സാ ധനസഹായം നൽകി

തൃശ്ശൂർ: കാറളം സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് ചികിത്സാ ധനസഹായം നൽകി. ചികിത്സാധനസഹായത്തിനായി അനുവദിച്ച സമാശ്വാസ നിധിയുടെ മുകുന്ദപുരം താലൂക്ക് തല വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. മുകുന്ദപുരം സർക്കിളിലെ 27 സംഘങ്ങളിലെ 554 അംഗങ്ങൾക്കാണ് ആദ്യഘട്ടമായി 1 കോടി 15 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കാറളം സർവ്വീസ് സഹകരണ ബാങ്കിൽ  നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ  ചിറ്റിലപ്പിള്ളി എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എസ് രമേഷ്, സംസ്ഥാന സഹകരണ യൂണിയൻ മെമ്പർ ലളിത ചന്ദ്രശേഖരൻ, മുകുന്ദപുരം അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ) എം സി അജിത്, മുകുന്ദപുരം അസിസ്റ്റന്റ് ഡയറക്ടർ കെ ഒ ഡേവിസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് ബാബു സ്വാഗതവും സെക്രട്ടറി വി എ ആശ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →