യുഎഇ എംബസിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം. സൈബര്‍ സെല്‍ കേസെടുത്തു

പാലക്കാട്‌ : യുഎഇ എംബസിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമം. മുന്‍മന്ത്രി എകെ ബാലന്റെ മകന്റെ ഭാര്യ നമിതയില്‍ നിന്നാണ്‌ പണം തട്ടിയെടുക്കാനുളള ശ്രമം നടന്നതെന്നാണ്‌ പരാതി. പെര്‍മിറ്റ്‌ അനുമതിയുടെ പേരിലാണ്‌ തട്ടിപ്പിന്‌ ശ്രമിച്ചതെന്ന്‌ ബാലന്റെ മരുമകള്‍ വാര്‍ത്താ മാധ്യമങ്ങളോട്‌ പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ സൈബര്‍ സെല്‍ കേസെടുത്തു.

മുന്‍മന്ത്രിയും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ എകെ ബാലന്റെ മകനും മരുമകളുമാണ്‌ പരാതിയുമായി രംഗത്തുവന്നത്‌. തെരഞ്ഞെടുപ്പിന്‌ വോട്ടുചെയ്യാനാണ്‌ മകന്‍ പ്രമോദും മരുമകള്‍ നമിതയും കേരളത്തിലെത്തിയത്‌. കോവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്ന്‌ ഇരുവര്‍ക്കും മടങ്ങിപോകാന്‍ കഴിഞ്ഞിരുന്നില്ല. മരുമകള്‍ നമിതയുടെ വിസാ കാലാവധി കഴിയുന്നതോടെയാണ്‌ മടങ്ങിപ്പോകാനുളള ശ്രമം ഓണ്‍ലൈനായി തുടങ്ങിയത്‌. അതിനായി അയച്ച മെയിലിനുളള മറുപടിയിലാണ്‌ ഓണ്‍ലൈന്‍ പെര്‍മിറ്റിന്‌ പണം ആവശ്യപ്പെട്ടത്‌. പതിനായിരത്തി ഒരുനൂറ്‌ രൂപ നല്‍കാനായിരുന്നു. ആവശ്യം

സംശയം തോന്നിയതോടെ കുടുംബം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. admin@uaeembassy.in എന്ന വിലാസത്തില്‍ നിന്നായിരുന്നു ഇ-മെയില്‍ വന്നത്‌. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →