നിയമസഭാ കയ്യാങ്കളിക്കേസ്; സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനം നടത്തി സുപ്രീം കോടതി. സഭയിൽ അക്രമം നടത്തിയത് എന്തിനാണ് എന്ന് വിശദീകരിക്കണമെന്ന് കോടതി 15/07/21 വ്യാഴാഴ്ച ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എംആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് സർക്കാറിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്.

സഭയിലെ അക്രമങ്ങളിൽ സമാജികർക്ക് നിയമപരിരക്ഷയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഗ്വാദങ്ങൾ അക്രമത്തിലേക്ക് നയിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. ‘കോടതിയെ നോക്കൂ, ചിലപ്പോൾ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങൾ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയിൽ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎൽഎ റിവോൾവർ കൊണ്ട് നിറയൊഴിച്ചാൽ എന്തു ചെയ്യും. ഇക്കാര്യത്തിൽ സഭയ്ക്കാണ് പരമാധികാരം എന്നു പറയാൻ ആകുമോ?’- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →