ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളയ ദളപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടൻ വിജയ്ക്ക് വൻ തുക പിഴ ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയാണ് പിഴ. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന്റെ ഇളവ് തേടി കോടതിയെ സമീപിച്ച കേസിലാണ് പിഴ ശിക്ഷ ചുമത്തിയിരിക്കുന്നത്.
സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്ന് കോടതി പറഞ്ഞു. വിജയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. നികുതി അടയ്ക്കാത്തതില്‍ വിജയ്യെ രൂക്ഷമായി വിമര്‍ശിച്ച കോടതി നികുതി അടയ്ക്കാന്‍ റീല്‍ ഹീറോകള്‍ക്ക് മടി ആണെന്ന് കുറ്റപ്പെടുത്തി.
ഒരു ലക്ഷം രൂപ പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി ഉത്തരവിട്ടു. നികുതി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം 13/07/2021 ചൊവ്വാഴ്ച ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

